Pages

27.8.12

ഞാനൊന്നിരിക്കട്ടെ ...


കാണപ്പെടാത്തത് ഉണ്ട് എന്നുള്ള ബോധ്യമാണ് വിശ്വാസം എന്ന് പണ്ട് മതബോധന ക്ലാസ്സില്‍ പഠിച്ചതോര്‍ക്കുന്നു. എത്രയോ വിശ്വാസങ്ങള്‍ ഇല്ലാത്തവയായിരുന്നു എന്ന് വലുതായപ്പോള്‍ മനസ്സിലാക്കുന്നു...ഉണ്ട് എന്ന് വിശ്വസിച്ച ഞാനോ തെറ്റുകാരി, ഉണ്ട് എന്ന് വിശ്വസിക്കണം എന്നെന്നെ പഠിപ്പിച്ച സാറോ തെറ്റുകാരന്‍ ??? ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍...... ....തൊട്ടടുത് ഉണ്ട് എന്ന് വിസ്വസിചിരുന്നവര്‍ ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ....കണ്ണടച്ച് ഇരുട്ടാക്കേണ്ട അവസ്ഥ വരുമ്പോള്‍ ....
ഈ മൂല്യം ഞാനങ്ങു മറന്നോട്ടെ ദൈവമേ .....


                                                                                 ........തുടരും

2 comments:

  1. It would have been nice if you type this same post in Malayalam

    Regards
    village girl

    ReplyDelete
  2. ചില നേരം അങ്ങിനെയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി വച്ച് ,ഒരൊറ്റപ്പെട്ട തുരുത്തില്‍ നമ്മെ തനിച്ചാക്കി
    നിമിഷങ്ങള്‍ അങ്ങിനെയങ്ങിനെ കടന്നു പോകും. പലപ്പോഴും മനസ്സിലെങ്കിലും ഇതേ ചോദ്യം പലയാവര്‍ത്തി എഴുതി മായിച്ചിട്ടുണ്ടാവും
    നാം ഓരോരുത്തരും . ഞാനും അങ്ങിനെയാണ്. വിശ്വാസം എന്ന വിദൂര സ്വപ്നത്തില്‍ മാത്രം കണ്ടിട്ടുള്ള എന്തെല്ലാമോ ഒക്കെ കണ്മുന്നില്‍ തെളിയും മുന്‍പേ
    എന്നേക്കുമായി മാഞ്ഞു പോയിട്ടും , അതിനു കാരണം സ്വന്തം വിശ്വാസ കുറവാണെന്ന് സ്വയം വിശ്വസിച്ച് ....വീണ്ടും വീണ്ടും സ്വപ്‌നങ്ങള്‍ നെയ്ത് ....
    ഞാനും നിങ്ങളും അടക്കം അങ്ങിനെ എത്രയോ പേര്‍ .... മനസ്സുകൊണ്ട് ഒന്ന് തൊട്ടറിയാന്‍ പോലും കഴിഞ്ഞിട്ടില്ലെങ്കിലും
    നാമൊക്കെ ഇപ്പോഴും വിശ്വസിക്കുന്നു ...." വിശ്വാസം "എന്ന വാക്കിനെ.

    ReplyDelete