Pages

24.5.17

കുഞ്ഞു വലിയ കാര്യം" ഈ പെണ്ണുങ്ങള്‍ക്ക് ചെറിയ കാര്യങ്ങളൊക്കെ വല്ല്യ സംഭവമാ...എങ്ങാനും birthday ക്ക് നമ്മള്‍ ഒന്ന് wish ചെയ്തില്ലെങ്കില്‍ തീര്‍ന്നു. പിന്നെ സമാധാനം തരില്ല. ഞങ്ങള്‍ ആണുങ്ങള്‍ ഞങ്ങള്‍ടെ birthday ഇങ്ങനെ ആരാദ്യം wish ചെയ്തു എന്നാലോചിച്ചല്ല ആഘോഷിക്കുന്നത്. ചിലപ്പോ ഓര്‍ക്കുക പോലുമില്ല. ഇതൊക്കെ ഇത്ര  വല്ല്യ കാര്യമാണോ ... ?? "

പല ഭര്‍ത്താക്കന്മാരും കാമുകന്മാരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാ ഇത്.

വലിയ വിശാലതയില്ലാത്ത , അല്ലെങ്കില്‍ ലോകത്തിന്‍റെ വിശാലതയെ കുറിച്ച് കൂടുതല്‍ അറിയാത്ത പെണ്ണിന്‍റെ കുഞ്ഞു മനസ്സിന് ഇത്തരം ചെറിയ കാര്യങ്ങള്‍ ചിലപ്പോ വല്ല്യ കാര്യങ്ങള്‍ ആയിരിക്കും. അതല്ലേ അതിന്റെ രസം .. പ്രകൃതി സ്ത്രീക്ക് കൊടുത്ത വ്യത്യാസം.. ഇനി അതല്ല പുരുഷനെപ്പോലെ ലോകത്തിനെയും സമൂഹത്തിനെയും കുറിച്ച് ചിന്തിച്ചു നടക്കുന്ന പെണ്ണിനെ എത്ര പേര് അംഗീകരിക്കും ???

സ്ത്രീ വീടിന്‍റെ വിളക്കായിരിക്കണം . അവള്‍ ഒരു generation നെ വാര്‍ത്തെടുക്കുന്നവളാണ്. കുടുംബത്തില്‍ അമ്മയുടെ സ്ഥാനം അച്ഛന് ഏറ്റെടുക്കാന്‍ പറ്റില്ല. ആ സമയത്ത് അവള്‍ സമൂഹവും നോക്കി നടന്നാ അത് തെറ്റ്. അതുകൊണ്ട് അവള്‍ വീട്ടിലിരിക്കട്ടെ.

ഇപ്പൊ എന്തായി ?  TRAPPED from both sides. ലോകവിവരം ഇല്ലാത്ത common sense ഇല്ലാത്ത  സീരിയല്‍ മാത്രം കണ്ടോണ്ടിരിക്കുന്ന പെണ്ണ് or കെട്ടിയോനേം പിള്ളേരേം നോക്കാതെ നാട്ടുകാര്യോം നോക്കി നടക്കുന്ന തന്‍റെടിയും നിഷേധിയുമായ പെണ്ണ്. എന്തായാലും കുറ്റം ഉറപ്പായി.

രണ്ടാമത്തെ വിഭാഗം വളരെ ചുരുക്കമേ ഉള്ളൂ . പത്രം വായിക്കാത്ത ഇപ്പൊ Indian Cricket ടീം ന്‍റെ ക്യാപ്റ്റന്‍ ആരാണെന്നറിയാത്ത പെണ്ണിന് ചിലപ്പോ അവളുടെ birthday ഒരു വലിയ കാര്യം ആയിരിക്കും. ലോകത്തിന്‍റെ ഏറ്റവും അറ്റത്തെ കൊണിലെത്തി " YES I DID IT " എന്നു പറയണമെന്നല്ല അന്നത്തെ അവളുടെ ഏറ്റവും വലിയ ആഗ്രഹം. എന്നെ ആദ്യം wish ചെയ്യുന്നത് എന്‍റെ ഭര്‍ത്താവായിരിക്കണം എന്നുള്ളതാ. എങ്ങാനും മറന്നു പോയാ ഒരു കുടുംബ കലഹം ഉണ്ടാക്കാനല്ല , അതിനു വ്യക്തമായ കാരണം ഉണ്ട്.

ജനിച്ചത്‌ മുതല്‍ വിവാഹം കഴിച്ചത് വരെ പലരുടെയും അഭിപ്രായങ്ങളിലൂടെയാണ് ജീവിച്ചത്. സ്വന്തമായ തീരുമാനങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ യാതൊരു സ്ഥാനവും ആരും കൊടുത്തിട്ടുണ്ടാവില്ല. കൈ പിടിച്ചേല്‍പിച്ച പുരുഷന്‍ ആണ് ഇനിയങ്ങോട്ടുള്ള കൂട്ട് എന്ന പ്രതീക്ഷ , ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. അവന്‍ കാണിക്കുന്ന കണ്ണിലൂടെ കാണുന്ന ലോകത്തിന്‍റെ നിറം സുന്ദരമാണ്. എനിക്ക് വേണ്ടി എന്ന് എല്ലാവരെയും സാക്ഷി നിര്‍ത്തി താലി കെട്ടിയ ആളെ എല്ലാത്തിലും ഉപരിയായി സ്നേഹിക്കുമ്പോ കുറച്ചു selfish ആയിപ്പോകും.

" നീ ഇന്ന് ജനിച്ചതുകൊണ്ടാണ് എനിക്ക് നിന്നെ പരിചയപ്പെടാന്‍ പറ്റിയതും, നമ്മള്‍ ജീവിതത്തില്‍ ഒരുമിച്ചതും. അതിനു കാരണക്കാരായ നിന്റെ അച്ഛനോടും അമ്മയോടും എനിക്ക് എന്നും നന്ദിയുണ്ട്. നീ എന്‍റെ കൂടെ ഉള്ളതാ എന്‍റെ ഏറ്റവും വലിയ സന്തോഷം. Happy Birthday My Love..! " 

How romantic ! how boring !
ആരാണല്ലേ ഇങ്ങനെയൊക്കെ പറയുക. പക്ഷെ  ഭാര്യ ഭര്‍ത്താവിനോട് പറയാനാഗ്രഹിക്കുന്നതും അവനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഇതാണ്. അവളുടെ ജീവിതത്തിലെ സത്യം ഇതാണ്. അപ്പൊ ഇത് കേവലം ഒരു birthday wish അല്ല. This is the grand total of her love and respect to you. Please don't underestimate it.