Pages

31.1.17

Sonnets of self love

Your voice is like the strings on my guitar
When it goes wrong, I can just turn them right.

Unattractive, pale and skinny in the green maxi dress
But there is a self that grows underneath the warm skin
Drinking the elixir of her life, that is love!

25.7.14

Unlike you

May be you got tired of the smell of my sweat drops,
my red dotted underwear,
my sagging breasts...

May be you thought I was just so beautiful, soothing, soft, silky and fragrant.

May be you were betrayed by my looks.

May be you thought I was the most comfortable pillow you ever had...

May be you couldn't accept the truth in you and me..

But now did you realise I was just some flesh a bit unlike you, but breathing through the same holes ??

Had your eyes stopped seeing my aura ??

So may be you feel weird
feel sick about me
think I act abnormal.

So if you want to leave me,
You are free to do so..

But let me live the woman in me..
With those unchangeable pimple marks,
Those dirty nail polish patches,
The feable self,
And this aching heart.

6.2.14

പേര് തീരുമാനിച്ചിട്ടില്ല

#1
ചില ദിവസങ്ങള്‍ അങ്ങനെയാണ്. ഉറക്കം വരാറെ ഇല്ല. സിനിമ കണ്ടാലും, പാട്ട് കേട്ടാലും ഒന്നും ഉറക്കം വരില്ല. അപ്പൊ new generation helpdesk ഉണ്ടല്ലോ. facebook, വേറെ വഴിയില്ല..ഓണ്‍ലൈനില്‍ തപ്പും, അറിയാവുന്ന ആരെങ്കിലുമുണ്ടോ സംസാരിക്കാനെന്നു ..പാതിരാത്രി എനിക്കുറക്കമില്ലാത്തത് കൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ ഉണര്‍ന്നിരിക്കണം എന്നില്ലല്ലോ...ഒരാളും ഉണ്ടാവില്ല..വെറുതെ ഓര്‍ത്തു, ദീപു എഡിറ്റ്‌ ചെയ്യുന്നുണ്ടെങ്കിലോ, ഒന്ന് ശല്യപ്പെടുത്തി നോക്കാം ന്നു...
“ദീപു...”
“ya”...
പ്രതീക്ഷിച്ച ഉത്തരം തന്നെയാ..
“ജോലിയാ??”
“ഉം”
“യാത്ര ചെയ്യാന്‍ തോന്നുന്നു ..”
“നിന്‍റെ നാടല്ലെ ഏറ്റവും നല്ല സ്ഥലം ?“
“അത് വേണ്ട, ഇവിടെ “
“ബീച് ??”
“വേണ്ട , ബോട്ടില്‍ പോകണമെന്നുണ്ട്”
“കുട്ടീ, നീ ഇതുവരെ ബോട്ടില്‍ യാത്ര ചെയ്തിട്ടില്ലേ  ??”
“അങ്ങനെ ശെരിക്കും പോയിട്ടില്ല, ഇപോ ആസ്വദിക്കാനായി പോണമെന്നുണ്ട്‌.”
“അടുത്ത തവണ കാണുമ്പോ തീര്‍ച്ചയായും പോകാം .
                  എന്‍റെ ഉത്തരം തീര്‍ച്ചയായും ഒരു smily ആണ്. ആ ആഗ്രഹത്തോടെ ഉറങ്ങി. ഇന്ന് വെറുതെ ടൌണിലേക്കിറങ്ങിയതാ..എന്ത് ചെയ്യണം എന്നറിയില്ല..എന്തായാലും റൂമില്‍ ഇരിക്കാന്‍ വയ്യ...അങ്ങനെ വെറുതെ അവന്‍റെ ഓഫീസില്‍ പോയിരുന്നു...മൊബൈലിലെ ഇന്റര്‍നെറ്റ്‌ കട്ട്‌ ആയിരുന്നു..പണി ഇല്ലാത്തവര്‍ക്ക്, ഇന്റര്‍നെറ്റ്‌ കൂടി ഇല്ലെങ്കില്‍, പിന്നെ വല്ല്യ കഷ്ടപ്പാടാ..പേഴ്സ് ലേക്ക് നോക്കുമ്പോ നോട്ടുകള്‍ തീരെ കുറവാ..എന്തായാലും സാരമില്ല, ഇന്റര്‍നെറ്റ്‌ ഇല്ലാതെ വയ്യ...199 രൂപ അപ്പോഴെക്കും തീര്‍ന്നു..ചില്ലറ കിട്ട്യപ്പോ വഴി ചോദിച്ച ചേട്ടന്‍റെ കടയിലെ സര്‍ബത്ത് മനസ്സില്‍ തെളിഞ്ഞു... ഈ സര്‍ബത്ത് എങ്ങനെയാണാവോ ഉണ്ടാക്കുന്നത് ?? നാരങ്ങയുടെയും രുചിയല്ല, പഞ്ചസാരയുടെയും രുചിയല്ല, വേറെ എന്തോ ഒരു രുചി...എന്തായാലും അതിനു നല്ല രുചിയാ..

ആ രസികന്‍ സര്‍ബത്തും കുടിച്ച് പൊരി വെയിലത്ത് എന്‍റെ പുത്തന്‍ കുടയും ചൂടി നടന്നു, മെല്ലെ അന്നനട...മനസ്സില്‍ ചെറിയ സങ്കടമുണ്ട്, ഒരു പണിയും ഇല്ലല്ലോ കര്‍ത്താവേ...ആ ബസ്‌ സ്റ്റോപ്പ്‌ കടന്നപ്പോ വെറുതെ ഓര്‍ത്തു, കഴിഞ്ഞ തവണ വന്നപ്പോ അവിടെ നിന്ന പിള്ളേരെല്ലാം കൂടെ എന്നെ പിടിച്ചു റാഗ് ചെയ്തതല്ലേ...എല്ലാം ഡിഗ്രി ചെര്‍ക്കന്മാരാ, എന്നിട്ട് ഡിഗ്രി കഴിഞ്ഞു നാല് വര്‍ഷമായ എന്നെ പിടിച്ചു നിര്‍ത്തി കൊറേ ചോദ്യങ്ങള്...ഈ പെണ്പിള്ളേര്‍ക്ക് ആണ്പിള്ളേരുടെ മുന്നില്‍ ചെല്ലുമ്പം ചുമ്മാ ഒരു ടെന്‍ഷന്‍ വരും..അതിപ്പോ എന്തിനാന്നു ചോദിച്ചാ എനിക്കറീല്ല..പന്നെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ , സിനിമയന്നൊക്കെ പറഞ്ഞു, രക്ഷപ്പെട്ടു..ഞാനോര്‍ത്തു അവന്മാര് ഫാന്‍ ക്ലബ്‌ ഒണ്ടാക്കി ന്നു..അതൊക്കെ ഓര്‍ത്തിങ്ങനെ നടക്കുമ്പോഴാ പൊറകീന്നോരുത്തന്‍ ചേച്ചീ ന്നു ഒരു വിളി...നോക്ക്യപ്പം അന്ന് കണ്ടതില്‍ ഒരാള്‍..അവനെന്നെ ഓര്‍ത്തതോര്‍ത്ത് ഒരു മിനിറ്റ് ഞാന്‍ വായും പൊളിച്ചു നിന്നു..പിന്നെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എന്നൊക്കെ പറഞ്ഞു ബില്‍ഡ് അപ്പ്‌ കൊടുത്തതല്ലേ, പെട്ടെന്ന് നേരെ ആയി...

#2

“ചേച്ചീ, ഓര്‍മ്മയുണ്ടോ...?"
“ആ പിന്നെ..ഫുള്‍ ടൈം ഈ ബസ്‌ സ്റ്റോപ്പില്‍ തന്നെ ഇരിപ്പാണോടാ ?”
“ഞാന്‍ ഈ കോളേജില്‍ പഠിക്കുന്നെന്നെ ഉള്ളു, footballerആ...”
   
     (അവനെന്നെക്കാളും വയസ്സ് കുറവാണെങ്കിലും height കൂടുതലാ. അവനതു പറഞ്ഞപ്പോ വലത്തേ കൈ പോക്കറ്റില്‍ വെച്ച് ഇടത്തെ കൈ കൊണ്ട് മുടിയൊക്കെ “തഴുകി” എന്‍റെ മുഖത്തിന്‍റെ opposite സൈഡിലേക്ക്നോക്കി....)

overlap : “ആണോ!!! പേരെന്താന്നാ പറഞ്ഞെ?”

   (abcd..എന്തോ ഒന്ന്..ഞാന്‍ മറന്നു..അല്ലേലും നമുക്ക് ആവശ്യമില്ലാത്തവരുടെ പേര് നമ്മള്‍ ഓര്‍ത്തു വെക്കാറില്ലല്ലോ.)

“എന്തായി സിനിമയൊക്കെ വല്ലോം നടക്കോ ??”

(ടിംഗ്)   :o  (ഈ bgm ഒന്ന് ഓര്‍ത്തു വെച്ചേക്കണേ )
അത് വേണ്ടാര്‍ന്നു. L L L

“പിന്നെ ..ഞാനിപ്പോ ഒരു പ്രോജെക്ടിലാണ്..വൈകാതെ സ്വന്തം പ്രൊജക്റ്റ്‌ തൊടങ്ങും” ... (എന്‍റെ കര്‍ത്താവേ, ഇനീം നീ എന്നെകൊണ്ട് നൊണ പറയിപ്പിക്കല്ലേ )
“ഞാനൊക്കെ ഇവിടെ തന്നെ കാണും, എന്തേലും ആവശ്യം ഉണ്ടേല്‍ പറഞ്ഞാ മതി...”
(ടിംഗ്)

ഒരു അസിസ്റ്റന്റ്‌ ഡയറക്ടര്‍ക്ക് ഇത്ര വിലയോ ...ചുമ്മാ ഒരു സിനിമേല്‍ അഭിനയിക്കാര്‍ന്നു..എന്നാ പിന്നെ ആള്‍ക്കാര് സഹായം ചെയ്തു കൊന്നേനെ..
എന്തായാലും അവനോട് ബൈ പറഞ്ഞുനടന്നു.ഓഫീസില്‍ പിന്നെയും വെറുതെ ഇരുന്നപോഴേക്കും നെറ്റ് ആക്റ്റീവ് ആയി.എല്ലാര്ക്കും ചുമ്മാ മെസ്സേജ്, എവിടെയാ??
അപ്പോ ഒരാള്‍ടെ reply..
"നീ free ആണേല്‍ പാലാരിവട്ടം വാ..കാണാം"

ടോപ്പിക്ക് സിനിമ ആയാല്‍ പിന്നെ സംസാരം നിര്‍ത്താന്‍ തോന്നില്ല. അങ്ങനെ ചിന്തിക്കുന്ന സംസാരിക്കുന്ന എല്ലാരോടും വാരി വലിച്ചു friendly ആകുന്ന ഞാന്‍, ഇവരുടെ കൂടെയും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം തുടങ്ങിയിട്ട് നാള്‍ കുറെ ആയതാ..തേടിയ വള്ളി കാലില്‍ ചുറ്റി എന്നും വിചാരിച്ച് ഓഫീസിന്നു ഇറങ്ങാന്‍ തുടങ്ങുമ്പോ ദേ പുള്ളി calling..

“എടീ ,നീ ബോട്ടില്‍ പോയിട്ടുണ്ടോ..നമുക്ക് ഫോര്‍ട്ട്‌ കൊച്ചി പോയാലോ..?”
മനസ്സില്‍ പൊട്ടി ഒരു മഞ്ഞ ലഡ്ഡു J
“ പോകാം..” :D

അങ്ങനെ ആ വെള്ള ksrtc ബസില്‍ ഞങ്ങള്‍ പോയി. ഇറങ്ങിയത് ജെട്ടിയില്‍.

സമയം 5.50 pm
ക്യൂ നിന്നു..സ്ത്രീകളുടെ ക്യൂ ചെറുതായതിനാല്‍ ഞാനാ നിന്നത്.
മുന്നില്‍ റോസ് നിറമുള്ള ചുരിദാറിട്ട് ഒരു പെണ്‍കുട്ടി നിപ്പുണ്ട്.അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി...ദേവ്യേ....എന്തൊരു ഭംഗി. ചുറ്റുമുള്ളതൊന്നും കാണുന്നില്ല. അല്ലേലും ഈ പെണ്പിള്ളേരെ കാണാന്‍ ഒടുക്കത്തെ ഭംഗിയാ. ഭംഗിയില്ലാത്ത പെണ്പിള്ളേരെ കാണാനും എന്തോ ഒരു ഭംഗിയുണ്ട്. കണ്ട ഉടനെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസില്‍ പിന്നെയും പൊട്ടി ഒരു മഞ്ഞ ലഡ്ഡു...( കുട്ടി , കുട്ടിയെ കണ്ടാല്‍ ഞങ്ങള്‍ടെ സിനിമയിലെ കഥാപാത്രത്തിന്റെ അതെ മുഖച്ഛായ... :D ...ഷോര്‍ട്ട് ഫില്മില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ? )

കുന്തം
അവള്‍ടെ ബോയ്ഫ്രെണ്ട് കൂടെ ഉണ്ട്..അവര് കിട്ടിയ കുറച്ചു സമയം സൊള്ളാന്‍ വന്നതാ..അപ്പോ ഞാന്‍ ഇടയില്‍ കേറി സൂചി കുത്തുന്നത് ശെരിയാണോ ?
ചോദിച്ചില്ല.
ടിക്കറ്റ്‌നു നാല് രൂപ ..ദൈവമേ...ഇത്രയും ചെലവ് കുറഞ്ഞ ഗതാകതരീതിയോ ?
(ഞങ്ങള്‍ടെ നാട്ടില്‍ വെള്ളം പോങ്ങാറുണ്ട്, മഴക്കാലത്ത്...കൊറേ ദിവസം പൊങ്ങി നിക്കും...ഒരു ബോട്ട് മേടിച്ചാലോ )

അങ്ങനെ അന്നയും റസൂലും കേറിയ കേരള സര്‍കാരിന്റെ ബോട്ടില്‍ ഞങ്ങളും കേറി...നോക്കിയപ്പോ ദെ ഇണക്കിളികള്‍ ഇരിക്കുന്നത് ഞങ്ങളുടെ പുറകിലത്തെ സീറ്റിലാ...ഞാനവരെ ഒന്ന് തിരിഞ്ഞു നോക്കി. 

                                  
                             തുടരും.....


                              

8.1.14

മാതൃഭൂമിയില്‍ നിന്നും

ഒന്നെഴുതണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി...എന്തൊക്കെയോ കാരണങ്ങളല്ലാത്ത കാരണങ്ങളാല്‍ പറ്റിയില്ല...ഇന്ന് ഭക്ഷണം കഴിക്കാന്‍ പോയപ്പോ മേശമേല്‍ ഒരു തുറന്നു വച്ച പുസ്തകം കണ്ടു. നോക്കിയപ്പോ മാതൃഭൂമിയുടെ 2013 ഓണപ്പതിപ്പ്. വെറുതെ മറിച്ചു..കണ്ടത് മുഴുവന്‍ അറിയാത്തതും കേട്ടിട്ടുള്ളതുമായ കുറെ മുഖങ്ങള്‍..ഇടയ്ക്ക് ഒരാള്‍, വലിയ മൂക്കും കണ്ണടയും വെച്ച് ഏതോ gateന്‍റെ അരികില്‍ നിക്കുന്നു. ഞാനെവിടെയോ കണ്ടിട്ടുണ്ട് ഈ പടം. പേര് റഫീക്ക് അഹമ്മദ്. നമ്മള്‍ മൂളുന്ന ഓരോ ഈണതിന്റെയും വരികള്‍ക്ക് ഇപ്പൊ ഈ ഉപ്പയുടെ പേരെ പറയാനുണ്ടാവൂ...ഇടയ്ക്ക് ചില പാട്ട് കേള്‍ക്കുമ്പോ ഞാന് വിചാരിക്കാറുണ്ട്, ഇങ്ങേരിതൊക്കെ തലയുടെ ഇതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിരിക്കുന്നെ ന്നു...

“വായു ഇങ്ങനെ കയറിയിറങ്ങിപ്പോവുന്ന ഒരു വെറും മാംസപിണ്ഡം മാത്രമാണ് എത്ര മഹാനായിരുന്നാലും നിങ്ങള്‍...”

എന്റമ്മേ.....ഒരു സത്യം
തല കുനിച്ചു പോകുന്ന ഒരു സത്യം

ചിലപ്പോഴെങ്കിലും ഇങ്ങനെ ഒക്കെ ഒന്ന് ചിന്തിക്കണം...എന്നും രാവിലെ എഴുന്നേറ്റു ഭക്ഷണം കഴിച്ചു എന്തൊക്കെയോ ചെയ്തു കിടന്നുറങ്ങി പിന്നെയും എഴുന്നെല്‍ക്കുനതിന്‍റെ സൂചി കറങ്ങുന്നതിനിടയില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ... അല്ലെങ്കില്‍ നമ്മളൊക്കെ വെറും യന്ത്രങ്ങളായിപ്പോകും...സമയം എന്ന Hitlerനെ ഭയക്കുന്ന, ആജ്ഞകള്‍ ശീലിച്ചു പോകുന്നവര്‍.

6.11.13

Phew !!

Everyday ends with the Moon rising above
and the Sun sinking down
Its like the unstoppable stupid teenage thoughts
Moving cars and speeding bikes
Stopping only at the RED signal

Seeing myself in my self mirror
Its as if I cannot stop myself from thinking
Love is motivating
Whoever the partner be
Books, pen, paper, rides, food or MEN.

Ignited still undeniable fact underlying
whispering repeatedly...
"Bangalore absolutely has no beaches".

26.10.13

സെയ്ദയുടെ സ്വപ്നം

എത്ര യാദൃശ്ചികമായാണ് ഞാന്‍ literatureന്‍റെ വഴിയിലേക്ക് വന്നത്. അതെ, സൂര്യനെ സ്നേഹിച്ച ഈ പെണ്‍കുട്ടിക്ക് ഒരു fantacy ലോകം ഉണ്ട്. അവിടെ എന്‍റെ കൂടെ ഈ മനുഷ്യലോകത്തെ ആരും വേണ്ട. തീര്‍ത്തും ആരും. ദൈവം  എനിക്കായി മാത്രം തീര്‍ത്ത മാലാഖമാര്‍ എന്‍റെ മുന്നില്‍ എന്നത്തേയും പോലെ മരീചികാനക്ഷത്രങ്ങള്‍ മിന്നിക്കുന്നുണ്ട്.
     ഇന്നിവിടെ ഞാന്‍ ഒറ്റയ്ക്കാണ്. ഒരു നിമിഷം Keatsനെയോ Shellyയെയോ പോലെ ഒരു Nightingaleഓ Skylarkഓ ആകാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. യുക്തി ഉണരുമ്പോള്‍ ഭൂമി നിഴല്മുഖം മാറ്റി മൂടുപടം ഉയര്‍ത്തി മാരനെ നോക്കുന്ന മൊഞ്ചുള്ള നാണക്കാരി പെണ്ണിനെ പോലെ തോന്നിക്കുന്നു.
പെട്ടെന്ന് ദൈവമേ !!!
Forlorn....
    ഈ വാക്ക് എന്തിനായിരുന്നു Keats???നിന്‍റെ കവിത ഞാനെന്തിനു മനസ്സില്‍ കുറിച്ചു? വനനീലിമയില്‍ ആ സുഖമുള്ള അന്ധകാരത്തില്‍ പറന്നു നടക്കുന്ന ആ പാട്ടുകാരി പക്ഷിയുമായ് എനിക്കും ഒരു നിമിഷം...ഒരേ ഒരു നിമിഷം ഒന്ന് ചേരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...ആ കവിത ഒന്ന് തിരുത്താമോ  Keats എനിക്ക് വേണ്ടി ...?
   ഹോ! ലോകമേ ,
       നീ എത്ര വൃത്തിഹീനമായ ഒരു ചവറുകൂനയ്ക്ക് സമാനമാണ്. ദുര്‍ഗന്ധം വമിക്കുന്ന നിന്‍റെ അടുക്കലേക്ക് വരാന്‍ കീടങ്ങള്‍ക്ക് മാത്രമേ കഴിയൂ...

നിന്നെക്കുറിച്ചോര്ക്കുമ്പോള്‍,
     ആ നടക്കാത്ത സ്വപ്നങ്ങളും ... ആ പറയാന്‍ കൊതിച്ച വിശേഷങ്ങളും ...ആ കേള്‍ക്കാന്‍ ചെവിയില്ലാത്ത രൂപങ്ങളും ...ആ വഞ്ചനയുടെ ശബ്ദങ്ങളും ...ആ അസംഭാവ്യമാകെണ്ടിയിരുന്ന തെറ്റുകളും ...കണ്ണീരിന്‍റെ സ്വാദിനെ ഹൃദയത്തിലെക്കരിചിറക്കിയ ആ പ്രണയവും ...പരാജിതയായി കുമ്പിട്ടു നില്‍ക്കുന്ന, ചെവിയില്‍ വണ്ടുകള്‍ മൂളുന്ന, തലയില്‍ ഗോളങ്ങള്‍ തിരിയുന്ന ആ ചോദ്യചിഹ്നമായ “ഞാന്‍” എന്ന സത്വത്തെയും മാത്രം എനിക്കോര്‍മ്മ വരുന്നു.
    എങ്കിലും Frost,
ഞാന്‍ നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു. ഇന്നിന്റെ ഞരമ്പുകളിലെ ചോരയുടെ ചൂട് എനിക്ക് അനുഭവിക്കാന്‍ നിന്‍റെ വരികളിലൂടെയാണ്.. സത്യം !!!
But I have miles to go before I sleep,
And miles to go before I sleep..

സത്യമായും ഈ വരികള്‍ എനിക്കേറെ പ്രിയപ്പെട്ടവയായിരുന്നു. യൌവനം തോടലും തീണ്ടലും തുടങ്ങുന്നതിനു മുന്‍പ് ആ കൌമാരത്തില്‍ എന്‍റെ fantacyയും ഈ ലോകവും ഒന്നായിരുന്നു. ആ വര്‍ഷങ്ങളില്‍ എനിക്കാ വരികള്‍ ഇഷ്ടമായിരുന്നു. ഒരുപാട് അപൂര്‍ണ്ണമായ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. വാക്യങ്ങള്‍ക്കൊന്നിനും പൂര്‍ണ്ണവിരാമം ചാര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നും ചെയ്തു തീര്‍ക്കാനും കഴിഞ്ഞില്ല. (വീണ്ടും തല താഴോട്ട്).

സൂര്യനെ, നിന്‍റെ മാത്രം സൂര്യനെ കാര്‍ന്നു തിന്നുന്ന ഭീകരരൂപങ്ങളെ കണ്ടതോര്‍ക്കുന്നില്ലേ സെയ്ദാ...നീ ഒറ്റയ്ക്ക് പൊരുതാന്‍ ശ്രമിക്കുകയാണോ ?മുള്ളുള്ള ചാട്ടവാറുകള്‍ എല്ലുകള്‍ തുളച്ചു കയറുമ്പോള്‍ വേദന കൊണ്ട് നീ നിലവിളിക്കുമോ..പരാജയപ്പെട്ടു പോകുമോ..??

ഭയക്കണം കുഞ്ഞേ...
എല്ലാത്തിനെയും
എല്ലാവരെയും...

ലോകമേ, വിട !!! നിന്നെ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.


12.10.13

മൂക്കിന്മേൽ വച്ച വിരലിന്റെ ചില

ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ വേഷങ്ങളാടുന്ന വിഡ്ഡികൾ നാം...
അരങ്ങു നിറയുന്നു ദിനവും
നിന്നെ കണ്ടു ചിരിക്കുന്ന ഞാനും എന്നെ കണ്ടു ചിരിക്കുന്ന നീയും
സ്വയം മറന്നു പോകുന്നത്‌
ഈ പരിവേഷങ്ങളിലകന്നു പോകുന്ന
സമയത്തിന്റെ നിലയ്കാത്ത വലംവയ്പ്‌.