ഒന്നെഴുതണം എന്ന്
വിചാരിച്ചിട്ട് കുറെ നാളായി...എന്തൊക്കെയോ കാരണങ്ങളല്ലാത്ത കാരണങ്ങളാല്‍
പറ്റിയില്ല...ഇന്ന് ഭക്ഷണം കഴിക്കാന്‍ പോയപ്പോ മേശമേല്‍ ഒരു തുറന്നു വച്ച പുസ്തകം
കണ്ടു. നോക്കിയപ്പോ മാതൃഭൂമിയുടെ 2013 ഓണപ്പതിപ്പ്. വെറുതെ മറിച്ചു..കണ്ടത്
മുഴുവന്‍ അറിയാത്തതും കേട്ടിട്ടുള്ളതുമായ കുറെ മുഖങ്ങള്‍..ഇടയ്ക്ക് ഒരാള്‍, വലിയ
മൂക്കും കണ്ണടയും വെച്ച് ഏതോ gateന്‍റെ അരികില്‍ നിക്കുന്നു. ഞാനെവിടെയോ
കണ്ടിട്ടുണ്ട് ഈ പടം. പേര് റഫീക്ക് അഹമ്മദ്. നമ്മള്‍ മൂളുന്ന ഓരോ ഈണതിന്റെയും
വരികള്‍ക്ക് ഇപ്പൊ ഈ ഉപ്പയുടെ പേരെ പറയാനുണ്ടാവൂ...ഇടയ്ക്ക് ചില പാട്ട് കേള്‍ക്കുമ്പോ
ഞാന് വിചാരിക്കാറുണ്ട്, ഇങ്ങേരിതൊക്കെ തലയുടെ ഇതു ഭാഗത്താണ് സൂക്ഷിച്ചു
വെച്ചിരിക്കുന്നെ ന്നു...
“വായു ഇങ്ങനെ
കയറിയിറങ്ങിപ്പോവുന്ന ഒരു വെറും മാംസപിണ്ഡം മാത്രമാണ് എത്ര മഹാനായിരുന്നാലും
നിങ്ങള്‍...”
എന്റമ്മേ.....ഒരു സത്യം
തല കുനിച്ചു പോകുന്ന ഒരു
സത്യം
ചിലപ്പോഴെങ്കിലും ഇങ്ങനെ
ഒക്കെ ഒന്ന് ചിന്തിക്കണം...എന്നും രാവിലെ എഴുന്നേറ്റു ഭക്ഷണം കഴിച്ചു എന്തൊക്കെയോ
ചെയ്തു കിടന്നുറങ്ങി പിന്നെയും എഴുന്നെല്‍ക്കുനതിന്‍റെ സൂചി കറങ്ങുന്നതിനിടയില്‍
എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ... അല്ലെങ്കില്‍ നമ്മളൊക്കെ വെറും
യന്ത്രങ്ങളായിപ്പോകും...സമയം എന്ന Hitlerനെ ഭയക്കുന്ന, ആജ്ഞകള്‍ ശീലിച്ചു
പോകുന്നവര്‍.
This one..
ReplyDelete