Pages

6.2.14

പേര് തീരുമാനിച്ചിട്ടില്ല

#1
ചില ദിവസങ്ങള്‍ അങ്ങനെയാണ്. ഉറക്കം വരാറെ ഇല്ല. സിനിമ കണ്ടാലും, പാട്ട് കേട്ടാലും ഒന്നും ഉറക്കം വരില്ല. അപ്പൊ new generation helpdesk ഉണ്ടല്ലോ. facebook, വേറെ വഴിയില്ല..ഓണ്‍ലൈനില്‍ തപ്പും, അറിയാവുന്ന ആരെങ്കിലുമുണ്ടോ സംസാരിക്കാനെന്നു ..പാതിരാത്രി എനിക്കുറക്കമില്ലാത്തത് കൊണ്ട് എന്‍റെ സുഹൃത്തുക്കള്‍ ഉണര്‍ന്നിരിക്കണം എന്നില്ലല്ലോ...ഒരാളും ഉണ്ടാവില്ല..വെറുതെ ഓര്‍ത്തു, ദീപു എഡിറ്റ്‌ ചെയ്യുന്നുണ്ടെങ്കിലോ, ഒന്ന് ശല്യപ്പെടുത്തി നോക്കാം ന്നു...
“ദീപു...”
“ya”...
പ്രതീക്ഷിച്ച ഉത്തരം തന്നെയാ..
“ജോലിയാ??”
“ഉം”
“യാത്ര ചെയ്യാന്‍ തോന്നുന്നു ..”
“നിന്‍റെ നാടല്ലെ ഏറ്റവും നല്ല സ്ഥലം ?“
“അത് വേണ്ട, ഇവിടെ “
“ബീച് ??”
“വേണ്ട , ബോട്ടില്‍ പോകണമെന്നുണ്ട്”
“കുട്ടീ, നീ ഇതുവരെ ബോട്ടില്‍ യാത്ര ചെയ്തിട്ടില്ലേ  ??”
“അങ്ങനെ ശെരിക്കും പോയിട്ടില്ല, ഇപോ ആസ്വദിക്കാനായി പോണമെന്നുണ്ട്‌.”
“അടുത്ത തവണ കാണുമ്പോ തീര്‍ച്ചയായും പോകാം .
                  എന്‍റെ ഉത്തരം തീര്‍ച്ചയായും ഒരു smily ആണ്. ആ ആഗ്രഹത്തോടെ ഉറങ്ങി. ഇന്ന് വെറുതെ ടൌണിലേക്കിറങ്ങിയതാ..എന്ത് ചെയ്യണം എന്നറിയില്ല..എന്തായാലും റൂമില്‍ ഇരിക്കാന്‍ വയ്യ...അങ്ങനെ വെറുതെ അവന്‍റെ ഓഫീസില്‍ പോയിരുന്നു...മൊബൈലിലെ ഇന്റര്‍നെറ്റ്‌ കട്ട്‌ ആയിരുന്നു..പണി ഇല്ലാത്തവര്‍ക്ക്, ഇന്റര്‍നെറ്റ്‌ കൂടി ഇല്ലെങ്കില്‍, പിന്നെ വല്ല്യ കഷ്ടപ്പാടാ..പേഴ്സ് ലേക്ക് നോക്കുമ്പോ നോട്ടുകള്‍ തീരെ കുറവാ..എന്തായാലും സാരമില്ല, ഇന്റര്‍നെറ്റ്‌ ഇല്ലാതെ വയ്യ...199 രൂപ അപ്പോഴെക്കും തീര്‍ന്നു..ചില്ലറ കിട്ട്യപ്പോ വഴി ചോദിച്ച ചേട്ടന്‍റെ കടയിലെ സര്‍ബത്ത് മനസ്സില്‍ തെളിഞ്ഞു... ഈ സര്‍ബത്ത് എങ്ങനെയാണാവോ ഉണ്ടാക്കുന്നത് ?? നാരങ്ങയുടെയും രുചിയല്ല, പഞ്ചസാരയുടെയും രുചിയല്ല, വേറെ എന്തോ ഒരു രുചി...എന്തായാലും അതിനു നല്ല രുചിയാ..

ആ രസികന്‍ സര്‍ബത്തും കുടിച്ച് പൊരി വെയിലത്ത് എന്‍റെ പുത്തന്‍ കുടയും ചൂടി നടന്നു, മെല്ലെ അന്നനട...മനസ്സില്‍ ചെറിയ സങ്കടമുണ്ട്, ഒരു പണിയും ഇല്ലല്ലോ കര്‍ത്താവേ...ആ ബസ്‌ സ്റ്റോപ്പ്‌ കടന്നപ്പോ വെറുതെ ഓര്‍ത്തു, കഴിഞ്ഞ തവണ വന്നപ്പോ അവിടെ നിന്ന പിള്ളേരെല്ലാം കൂടെ എന്നെ പിടിച്ചു റാഗ് ചെയ്തതല്ലേ...എല്ലാം ഡിഗ്രി ചെര്‍ക്കന്മാരാ, എന്നിട്ട് ഡിഗ്രി കഴിഞ്ഞു നാല് വര്‍ഷമായ എന്നെ പിടിച്ചു നിര്‍ത്തി കൊറേ ചോദ്യങ്ങള്...ഈ പെണ്പിള്ളേര്‍ക്ക് ആണ്പിള്ളേരുടെ മുന്നില്‍ ചെല്ലുമ്പം ചുമ്മാ ഒരു ടെന്‍ഷന്‍ വരും..അതിപ്പോ എന്തിനാന്നു ചോദിച്ചാ എനിക്കറീല്ല..പന്നെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ , സിനിമയന്നൊക്കെ പറഞ്ഞു, രക്ഷപ്പെട്ടു..ഞാനോര്‍ത്തു അവന്മാര് ഫാന്‍ ക്ലബ്‌ ഒണ്ടാക്കി ന്നു..അതൊക്കെ ഓര്‍ത്തിങ്ങനെ നടക്കുമ്പോഴാ പൊറകീന്നോരുത്തന്‍ ചേച്ചീ ന്നു ഒരു വിളി...നോക്ക്യപ്പം അന്ന് കണ്ടതില്‍ ഒരാള്‍..അവനെന്നെ ഓര്‍ത്തതോര്‍ത്ത് ഒരു മിനിറ്റ് ഞാന്‍ വായും പൊളിച്ചു നിന്നു..പിന്നെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എന്നൊക്കെ പറഞ്ഞു ബില്‍ഡ് അപ്പ്‌ കൊടുത്തതല്ലേ, പെട്ടെന്ന് നേരെ ആയി...

#2

“ചേച്ചീ, ഓര്‍മ്മയുണ്ടോ...?"
“ആ പിന്നെ..ഫുള്‍ ടൈം ഈ ബസ്‌ സ്റ്റോപ്പില്‍ തന്നെ ഇരിപ്പാണോടാ ?”
“ഞാന്‍ ഈ കോളേജില്‍ പഠിക്കുന്നെന്നെ ഉള്ളു, footballerആ...”
   
     (അവനെന്നെക്കാളും വയസ്സ് കുറവാണെങ്കിലും height കൂടുതലാ. അവനതു പറഞ്ഞപ്പോ വലത്തേ കൈ പോക്കറ്റില്‍ വെച്ച് ഇടത്തെ കൈ കൊണ്ട് മുടിയൊക്കെ “തഴുകി” എന്‍റെ മുഖത്തിന്‍റെ opposite സൈഡിലേക്ക്നോക്കി....)

overlap : “ആണോ!!! പേരെന്താന്നാ പറഞ്ഞെ?”

   (abcd..എന്തോ ഒന്ന്..ഞാന്‍ മറന്നു..അല്ലേലും നമുക്ക് ആവശ്യമില്ലാത്തവരുടെ പേര് നമ്മള്‍ ഓര്‍ത്തു വെക്കാറില്ലല്ലോ.)

“എന്തായി സിനിമയൊക്കെ വല്ലോം നടക്കോ ??”

(ടിംഗ്)   :o  (ഈ bgm ഒന്ന് ഓര്‍ത്തു വെച്ചേക്കണേ )
അത് വേണ്ടാര്‍ന്നു. L L L

“പിന്നെ ..ഞാനിപ്പോ ഒരു പ്രോജെക്ടിലാണ്..വൈകാതെ സ്വന്തം പ്രൊജക്റ്റ്‌ തൊടങ്ങും” ... (എന്‍റെ കര്‍ത്താവേ, ഇനീം നീ എന്നെകൊണ്ട് നൊണ പറയിപ്പിക്കല്ലേ )
“ഞാനൊക്കെ ഇവിടെ തന്നെ കാണും, എന്തേലും ആവശ്യം ഉണ്ടേല്‍ പറഞ്ഞാ മതി...”
(ടിംഗ്)

ഒരു അസിസ്റ്റന്റ്‌ ഡയറക്ടര്‍ക്ക് ഇത്ര വിലയോ ...ചുമ്മാ ഒരു സിനിമേല്‍ അഭിനയിക്കാര്‍ന്നു..എന്നാ പിന്നെ ആള്‍ക്കാര് സഹായം ചെയ്തു കൊന്നേനെ..
എന്തായാലും അവനോട് ബൈ പറഞ്ഞുനടന്നു.ഓഫീസില്‍ പിന്നെയും വെറുതെ ഇരുന്നപോഴേക്കും നെറ്റ് ആക്റ്റീവ് ആയി.എല്ലാര്ക്കും ചുമ്മാ മെസ്സേജ്, എവിടെയാ??
അപ്പോ ഒരാള്‍ടെ reply..
"നീ free ആണേല്‍ പാലാരിവട്ടം വാ..കാണാം"

ടോപ്പിക്ക് സിനിമ ആയാല്‍ പിന്നെ സംസാരം നിര്‍ത്താന്‍ തോന്നില്ല. അങ്ങനെ ചിന്തിക്കുന്ന സംസാരിക്കുന്ന എല്ലാരോടും വാരി വലിച്ചു friendly ആകുന്ന ഞാന്‍, ഇവരുടെ കൂടെയും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം തുടങ്ങിയിട്ട് നാള്‍ കുറെ ആയതാ..തേടിയ വള്ളി കാലില്‍ ചുറ്റി എന്നും വിചാരിച്ച് ഓഫീസിന്നു ഇറങ്ങാന്‍ തുടങ്ങുമ്പോ ദേ പുള്ളി calling..

“എടീ ,നീ ബോട്ടില്‍ പോയിട്ടുണ്ടോ..നമുക്ക് ഫോര്‍ട്ട്‌ കൊച്ചി പോയാലോ..?”
മനസ്സില്‍ പൊട്ടി ഒരു മഞ്ഞ ലഡ്ഡു J
“ പോകാം..” :D

അങ്ങനെ ആ വെള്ള ksrtc ബസില്‍ ഞങ്ങള്‍ പോയി. ഇറങ്ങിയത് ജെട്ടിയില്‍.

സമയം 5.50 pm
ക്യൂ നിന്നു..സ്ത്രീകളുടെ ക്യൂ ചെറുതായതിനാല്‍ ഞാനാ നിന്നത്.
മുന്നില്‍ റോസ് നിറമുള്ള ചുരിദാറിട്ട് ഒരു പെണ്‍കുട്ടി നിപ്പുണ്ട്.അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി...ദേവ്യേ....എന്തൊരു ഭംഗി. ചുറ്റുമുള്ളതൊന്നും കാണുന്നില്ല. അല്ലേലും ഈ പെണ്പിള്ളേരെ കാണാന്‍ ഒടുക്കത്തെ ഭംഗിയാ. ഭംഗിയില്ലാത്ത പെണ്പിള്ളേരെ കാണാനും എന്തോ ഒരു ഭംഗിയുണ്ട്. കണ്ട ഉടനെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസില്‍ പിന്നെയും പൊട്ടി ഒരു മഞ്ഞ ലഡ്ഡു...( കുട്ടി , കുട്ടിയെ കണ്ടാല്‍ ഞങ്ങള്‍ടെ സിനിമയിലെ കഥാപാത്രത്തിന്റെ അതെ മുഖച്ഛായ... :D ...ഷോര്‍ട്ട് ഫില്മില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ? )

കുന്തം
അവള്‍ടെ ബോയ്ഫ്രെണ്ട് കൂടെ ഉണ്ട്..അവര് കിട്ടിയ കുറച്ചു സമയം സൊള്ളാന്‍ വന്നതാ..അപ്പോ ഞാന്‍ ഇടയില്‍ കേറി സൂചി കുത്തുന്നത് ശെരിയാണോ ?
ചോദിച്ചില്ല.
ടിക്കറ്റ്‌നു നാല് രൂപ ..ദൈവമേ...ഇത്രയും ചെലവ് കുറഞ്ഞ ഗതാകതരീതിയോ ?
(ഞങ്ങള്‍ടെ നാട്ടില്‍ വെള്ളം പോങ്ങാറുണ്ട്, മഴക്കാലത്ത്...കൊറേ ദിവസം പൊങ്ങി നിക്കും...ഒരു ബോട്ട് മേടിച്ചാലോ )

അങ്ങനെ അന്നയും റസൂലും കേറിയ കേരള സര്‍കാരിന്റെ ബോട്ടില്‍ ഞങ്ങളും കേറി...നോക്കിയപ്പോ ദെ ഇണക്കിളികള്‍ ഇരിക്കുന്നത് ഞങ്ങളുടെ പുറകിലത്തെ സീറ്റിലാ...ഞാനവരെ ഒന്ന് തിരിഞ്ഞു നോക്കി. 

                                  
                             തുടരും.....