എത്ര യാദൃശ്ചികമായാണ് ഞാന്‍
literatureന്‍റെ വഴിയിലേക്ക് വന്നത്. അതെ, സൂര്യനെ സ്നേഹിച്ച ഈ പെണ്‍കുട്ടിക്ക് ഒരു
fantacy ലോകം ഉണ്ട്. അവിടെ എന്‍റെ കൂടെ ഈ മനുഷ്യലോകത്തെ ആരും വേണ്ട. തീര്‍ത്തും
ആരും. ദൈവം എനിക്കായി മാത്രം തീര്‍ത്ത
മാലാഖമാര്‍ എന്‍റെ മുന്നില്‍ എന്നത്തേയും പോലെ മരീചികാനക്ഷത്രങ്ങള്‍ മിന്നിക്കുന്നുണ്ട്.
ഇന്നിവിടെ ഞാന്‍
ഒറ്റയ്ക്കാണ്. ഒരു നിമിഷം Keatsനെയോ Shellyയെയോ പോലെ ഒരു Nightingaleഓ Skylarkഓ
ആകാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. യുക്തി ഉണരുമ്പോള്‍ ഭൂമി
നിഴല്മുഖം മാറ്റി മൂടുപടം ഉയര്‍ത്തി മാരനെ നോക്കുന്ന മൊഞ്ചുള്ള നാണക്കാരി പെണ്ണിനെ
പോലെ തോന്നിക്കുന്നു.
പെട്ടെന്ന് ദൈവമേ !!!
Forlorn....
ഈ വാക്ക് എന്തിനായിരുന്നു Keats???നിന്‍റെ
കവിത ഞാനെന്തിനു മനസ്സില്‍ കുറിച്ചു? വനനീലിമയില്‍ ആ സുഖമുള്ള അന്ധകാരത്തില്‍
പറന്നു നടക്കുന്ന ആ പാട്ടുകാരി പക്ഷിയുമായ് എനിക്കും ഒരു നിമിഷം...ഒരേ ഒരു നിമിഷം
ഒന്ന് ചേരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...ആ കവിത ഒന്ന് തിരുത്താമോ Keats എനിക്ക് വേണ്ടി ...?
ഹോ! ലോകമേ ,
നീ എത്ര വൃത്തിഹീനമായ ഒരു
ചവറുകൂനയ്ക്ക് സമാനമാണ്. ദുര്‍ഗന്ധം വമിക്കുന്ന നിന്‍റെ അടുക്കലേക്ക് വരാന്‍
കീടങ്ങള്‍ക്ക് മാത്രമേ കഴിയൂ...
നിന്നെക്കുറിച്ചോര്ക്കുമ്പോള്‍,
ആ നടക്കാത്ത സ്വപ്നങ്ങളും
... ആ പറയാന്‍ കൊതിച്ച വിശേഷങ്ങളും ...ആ കേള്‍ക്കാന്‍ ചെവിയില്ലാത്ത രൂപങ്ങളും
...ആ വഞ്ചനയുടെ ശബ്ദങ്ങളും ...ആ
അസംഭാവ്യമാകെണ്ടിയിരുന്ന തെറ്റുകളും ...കണ്ണീരിന്‍റെ സ്വാദിനെ ഹൃദയത്തിലെക്കരിചിറക്കിയ
ആ പ്രണയവും ...പരാജിതയായി കുമ്പിട്ടു നില്‍ക്കുന്ന, ചെവിയില്‍ വണ്ടുകള്‍ മൂളുന്ന,
തലയില്‍ ഗോളങ്ങള്‍ തിരിയുന്ന ആ ചോദ്യചിഹ്നമായ “ഞാന്‍” എന്ന സത്വത്തെയും മാത്രം
എനിക്കോര്‍മ്മ വരുന്നു.
എങ്കിലും
Frost,
ഞാന്‍
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു. ഇന്നിന്റെ ഞരമ്പുകളിലെ ചോരയുടെ ചൂട് എനിക്ക്
അനുഭവിക്കാന്‍ നിന്‍റെ വരികളിലൂടെയാണ്.. സത്യം !!!
But I have miles to go before I sleep,
And miles to go before I sleep..
സത്യമായും
ഈ വരികള്‍ എനിക്കേറെ പ്രിയപ്പെട്ടവയായിരുന്നു. യൌവനം തോടലും തീണ്ടലും തുടങ്ങുന്നതിനു
മുന്‍പ് ആ കൌമാരത്തില്‍ എന്‍റെ fantacyയും ഈ ലോകവും ഒന്നായിരുന്നു. ആ വര്‍ഷങ്ങളില്‍
എനിക്കാ വരികള്‍ ഇഷ്ടമായിരുന്നു. ഒരുപാട് അപൂര്‍ണ്ണമായ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു.
വാക്യങ്ങള്‍ക്കൊന്നിനും പൂര്‍ണ്ണവിരാമം ചാര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നും
ചെയ്തു തീര്‍ക്കാനും കഴിഞ്ഞില്ല. (വീണ്ടും തല താഴോട്ട്).
സൂര്യനെ,
നിന്‍റെ മാത്രം സൂര്യനെ കാര്‍ന്നു തിന്നുന്ന ഭീകരരൂപങ്ങളെ കണ്ടതോര്‍ക്കുന്നില്ലേ
സെയ്ദാ...നീ ഒറ്റയ്ക്ക് പൊരുതാന്‍ ശ്രമിക്കുകയാണോ ?മുള്ളുള്ള ചാട്ടവാറുകള്‍
എല്ലുകള്‍ തുളച്ചു കയറുമ്പോള്‍ വേദന കൊണ്ട് നീ നിലവിളിക്കുമോ..പരാജയപ്പെട്ടു
പോകുമോ..??
ഭയക്കണം
കുഞ്ഞേ...
എല്ലാത്തിനെയും
എല്ലാവരെയും...
ലോകമേ,
വിട !!! നിന്നെ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.